​ആൻഡ്രോയിഡിന്റെ കടന്നുകയറ്റതോടെ നഷ്ടപെട്ട പ്രതാപം വീണ്ടെടുക്കനുമുറച്ച്‌ നോക്കിയ രംഗത്ത്. തിരിച്ചു വരവ് അടിപൊളിയാക്കാന്‍ എല്ലാ ബജറ്റിലുമൊതുങ്ങുന്ന അഞ്ചു ഫോണുകളാണ് ഇറക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ഉടന്‍ എത്തും. ഇവയാണ് അഞ്ച് നൂഗട്ട് ആന്‍ഡ്രോയിഡ് ഫോണുകള്‍.

1) നോക്കിയ 6 : 20000 രൂപയില്‍ താഴെ

ആന്‍ഡ്രോയിഡ് 7.0 നൂഗട്ട് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് നോക്കിയ 6. 5.5 ഇഞ്ച് ഫുള്‍ എച്ച്‌ഡി 2.5 ഡി ഗോറില്ല ാസ് ഡിസ്പ്ലേ, 4ജിബി റാമും 64 ജിബി ഇന്‍റേണല്‍ മെമ്മറിയുമുണ്ട്. ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷോടു കൂടിയ 16 മെഗാപിക്സല്‍ ക്യാമറയുണ്ട്.

2) നോക്കിയ 8 : 30000 രൂപയില്‍ താഴെ

നോക്കിയ സുപ്രീം എന്ന് അറിയപ്പെടുന്ന ഈ ഫോണ്‍ രണ്ടു ഹാര്‍ഡ്വെയര്‍ ഓപ്ഷനുകളില്‍ ലഭ്യമാവും. കാല്‍ സെയ്സ് ലെന്‍സുള്ള 24 മെഗാ പിക്സല്‍ പിന്‍ ക്യാമറ, 12 മെഗാപിക്സല്‍ മുന്‍ ക്യാമറ എന്നിവയും ഇതിന്‍റെ പ്രത്യേകതയാണ്.3) നോക്കിയ പി1 : 67000 രൂപയില്‍ താഴെ

മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഈ ഫോണ്‍ അവതരിപ്പിക്കും. സ്നാപ്ഡ്രാഗണ്‍ 835 ചിപ്പ്സെറ്റ്, 6ജിബി റാം എന്നിവ ഉണ്ടാകും. കാല്‍ സെയ്സ് ലെന്‍സോടു കൂടിയ 23 മെഗാപിക്സല്‍ ക്യാമറ ഉണ്ടാകും.

4) നോക്കിയ ഡിസി1: 10000 രൂപ

നോക്കിയ സാധാരണ ബഡ്ജറ്റിനെ ലക്ഷ്യമിട്ടിറക്കിയിരിക്കുന്നതാണിത്. 13 മെഗാപിക്സല്‍, 8 മെഗാപിക്സല്‍ എന്നിങ്ങനെയാണ് ക്യാമറ.

5) നോക്കിയ ഇ1 : 12000 രൂപ

2ജിബി റാം, 13 മെഗാപിക്സല്‍ 5 മെഗാപിക്സല്‍ എന്നിവയാണ് ക്യാമറ. 5.5 ആയിരിക്കും ഡിസ്പ്ലേ.

Advertisements