ഒപ്പോ തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തിക്കാന്‍ പോകുന്നു. ഒപ്പോ ഫൈന്‍ഡ് 9 എന്ന സ്മാര്‍ട്ട്‌ഫോണിന് ബിസില്‍-ലെസ് ഡിസ്‌പ്ലേയാണ്. ചൈനയില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ച്ചില്‍ വിപണിയില്‍ എത്തുമെന്നാണ് പറയുന്നത്.

നേരത്തയുളള റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഒപ്പോ ഫൈന്‍ഡ് 9 രണ്ടു വേരിയന്റുകളിലാണ് ഇറങ്ങുന്നത്. ഒന്ന് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, 6ജിബി റാം, 128ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി.

ലോകത്തെ വില കൂടിയ ഫോൺ, വില അഞ്ച് ലക്ഷം

മറ്റൊന്ന് സ്‌നാപ്ഡ്രാഗണ്‍ 635 പ്രോസസര്‍, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്. പുതിയ A1 സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഒപ്പോ ഫോണിന്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റം വളരെ സ്പീഡ് കൂടിയതായിരിക്കും.

ഒപ്പോ ഫൈന്‍ഡ് 9 ഫോണിന് 5.5ഇഞ്ച് ക്വാഡ് ക്യൂഎച്ച്ഡി ഡിസ്‌പ്ലേയാണ്. രണ്ടു വേരിയന്റിനും 256ജിബി മേക്രോ എസ്ഡി കാര്‍ഡ് പിന്‍ന്തുണയ്ക്കുന്നു. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ടാണ് ഇതിനുളളത്.

ഇതിന്റെ ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ 21എംബി പിന്‍ ക്യാമറയും, 16എംബി മുന്‍ ക്യാമറയുമാണ്. 4ജി, വൈഫൈ, ജിപിഎസ്, ബ്ലൂട്ടൂത്ത് എന്നിവ കണക്ടിവിറ്റികളുമാകുന്നു.

Advertisements