ഇന്ന് നമുക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഇന്റർനെറ്റ് സേവനം. മൊബൈൽ ഡാറ്റ, ബ്രോഡ്ബാൻഡ്, വൈ ഫൈ തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിച്ചാണ് നമ്മൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. എന്നാൽ കൂടുതലും നമ്മൾ ആശ്രയിക്കുന്നത് മൊബൈൽ ഡാറ്റയാണ്. നമ്മൾ വീട്ടിലാണെങ്കിലും, ജോലി സ്ഥലത്താണെങ്കിലും, മറ്റു യാത്രയിലാണെങ്കിൽ പോലും നമുക്ക് നമ്മുടെ മൈബൈൽ ഫോൺ ഉപയോഗിച്ചു ഇന്റർനെറ്റ് ഉപയോഗിക്കാം. അതിനു ചിലവുകൾ വരും, ഒരു മാസത്തേക്കോ അല്ലെങ്കിൽ കുറച്ചു ദിവസത്തേക്കോ നമ്മൾ ഡാറ്റാ പാകുകൾ റീചാർജ് ചെയ്യും.


മൊബൈലിൽ ഡാറ്റ ബാലൻസ് ഇല്ലാത്ത സാഹചര്യത്തിൽ നമ്മൾ അറിയാതെ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ മെയിൻ  അകൗണ്ടിൽ നിന്നും ക്യാഷ് നഷ്ടപെടുന്നത് സാധരണ  സംഭവിക്കുന്നതാണ്.

ഇത്തരം പ്രശ്നങ്ങളിൽ നിന്നും രക്ഷപെടാൻ ഒരു മാർഗ്ഗമുണ്ട്. TRAI  തന്നെ നൽകിയ വിവരമാണ്. നിങ്ങളുടെ ഫോണിൽ നിന്ന് STOP  എന്ന് 1925 ലേക്ക് sms ചെയ്യുകയോ അല്ലെങ്കിൽ 1925 ലേക്ക് വിളിച് നിർദേശങ്ങൾ ശ്രദിച്ചു ഓപ്ഷൻ 2 അമർത്തി ഇന്റർനെറ്റ് സേവനം deactivate ചെയ്യുക. ഇങ്ങനെ deactivate ചെയ്‌താൽ നിങ്ങൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയില്ല എന്നല്ല മറിച് നിങ്ങളുടെ അകൗണ്ടിലെ ക്യാഷ് പിടിച്ചു ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയില്ല എന്നാണു. എന്നാൽ ഡാറ്റ പായ്ക്ക് (MB ബാലൻസ്) ഉണ്ടെങ്കിൽ നിങ്ങൾക്ക് യാതൊരു തടസ്സവും കൂടാതെ ഇന്റർനെറ്റ് ഉപയോഗിക്കാം. ഈ സേവനങ്ങൾ തികച്ചും സൗജന്യമാണ്. 

Advertisements