ഉപഭോക്താക്കള്‍ക്ക് സൗജന്യ ഓഫറുകള്‍ നല്‍കി റിലയന്‍സ് ജിയോ ഉപഭോക്താക്കളെ വളരെ ഏറെ ആകര്‍ഷിച്ചിരിക്കുകയാണ്. ജിയോ വന്നതോടു കൂടി മറ്റു ടെലികോം കമ്ബനികളും സൗജന്യ ഓഫറുകള്‍ നല്‍കിത്തുടങ്ങി, എന്നിരുന്നാലും അവര്‍ക്ക് ജിയോയോടൊപ്പം പിടിച്ചു നില്‍ക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.

എന്നാല്‍ ഇപ്പോള്‍ ടെലികോം രംഗത്ത് പിടിച്ചു നില്‍ക്കാനായി ഐഡിയയും വോഡാഫോണും ഒന്നിക്കുന്നു. അതായത് ബ്രട്ടീഷ് ടെലികോം കമ്ബനിയായ വോഡാഫോണിന്റെ ഇന്ത്യന്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനം ഐഡിയയുമായി ലയിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് വോഡാഫോണ്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐഡിയയുടെ ഓഹരി മൂല്യം 30 ശതമാനം വരെ മുന്നേറി.വോഡാഫോണും ഐഡിയും ചേര്‍ന്ന് ഒറ്റ കമ്പനിയായി പ്രവര്‍ത്തിക്കും.


അങ്ങനെ മൊത്തം 39 കോടി ഉപഭോക്താക്കളുളള ഈ സംയുക്ത കമ്ബനി ഇന്ത്യയിലെ ഏറ്റവും വലിയ കമ്ബനിയായി മാറും. അപ്പോള്‍ 27 കോടി ഉപഭോക്താക്കളുളള എയര്‍ടെല്‍ രണ്ടാം സ്ഥാനമാകും.

വോഡാഫോണുമായി പ്രവര്‍ത്തിക്കുമ്ബോള്‍ ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാന്‍ ഐഡിയക്കു കഴിയും. അങ്ങനെ 3ജിയില്‍ ഐഡിയ മുന്നേറുകയും ചെയ്യും. കൂടാതെ ഉയര്‍ന്ന 4ജി സ്പെക്രം ബാന്‍ഡായ 1800MHz ഐഡിയയ്ക്കു ലഭിക്കും.

ഇപ്പോള്‍ ടെലികോം കമ്ബനികളില്‍ നിലവിലെ ഉപഭോക്താക്കളുടെ എണ്ണം ഇങ്ങനെയാണ്. എയര്‍ടെല്‍ ഉപഭോക്താക്കള്‍ 27 കോടി, വോഡാഫോണ്‍ ഉപഭോക്താക്കള്‍ 20.19 കോടി, ഐഡിയ ഉപഭോക്താക്കള്‍ 18.52 കോടി, ജിയോ 7.2 കോടി.

Advertisements