ജിയോയെ വെല്ലാന്‍ ‘ഡിജിറ്റല്‍ ഐഡിയ’ എന്ന പുതിയ ആപ്പുമായി ഐഡിയ എത്തിയിരിക്കുന്നു. ജിയോ ആപ്പില്‍ ജിയോ സിനിമ, ജിയോ ടിവി, ജിയോ മ്യൂസിക് എന്നിവ ലഭിക്കുന്നു.

എന്നാല്‍ ഐഡിയുടെ പുതിയ ആപ്പില്‍ ഐഡിയ ഗെയിംസ്, ഐഡിയ വീഡിയോസ്, ഐഡിയ മ്യൂസിക്, ഐഡിയ ചാറ്റ് എന്നിവയും കൊണ്ടു വരാനാണ് കമ്ബനി ലക്ഷ്യമിടുന്നത്. കൂടാതെ പല പുതിയ ഓണ്‍ലൈനിനെ ലക്ഷ്യം വച്ചാണ് ഐഡിയ അപ്പ് പുറത്തിറക്കുന്നതെന്നു കമ്ബനി പറയുന്നു.

സെപ്തംബര്‍ 2016ല്‍ ആണ് ഐഡിയ ഈ ആപ്പുകളെ കുറിച്ച്‌ പറഞ്ഞിരുന്നത്. എന്നാല്‍ ഈ ആപ്പുകള്‍ റിലയന്‍സ് നേരത്തെ തന്നെ ഇറക്കിയിരുന്നു.

ഈ വര്‍ഷം ആദ്യം തന്നെ ഐഡിയ ‘ഡിജിറ്റല്‍ ആപ്പ്’ പുറത്തിറക്കാന്‍ പോകുന്നു എന്ന് കമ്ബനി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എന്നാല്‍ ഇതു കൂടാതെ ഐഡിയ പേയ്മെന്റ് ബാങ്ക്, കൂടുതല്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങളും തുടങ്ങാന്‍  ലക്ഷ്യമിടുന്നുണ്ട്.

Advertisements