ആറു മാസത്തെ സൗജന്യ സേവനങ്ങൾ 2017 മാർച് 31 അവസാനിച്ചാലും അടുത്ത മൂന്ന് മാസത്തേക്കും കൂടി സൗജന്യ സേവനങ്ങൾ ചെറിയ ചിലവിൽ നൽകും എന്ന വാർത്തയുമായി ഇപ്പോൾ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.

ഇതിനു വേണ്ടി ഉപഭോക്താക്കളിൽ നിന്നും വെറും 100 രൂപയിൽ മാത്രമേ ഇടാകുന്നുള്ളു. വാർത്ത ഔദ്യോഗിക മായി പുറത്തു വിട്ടിട്ടില്ലെങ്കിലും കമ്പനിയുമായി ബന്ധപ്പെട്ടഭാഗങ്ങളിൽ നിന്നും അറിയുന്നു.

100 രൂപയിൽ താഴെ വരുന്ന തുക റീചാർജ് ചെയ്‌താൽ നിലവിലുള്ള ഹാപ്പി ന്യൂ ഇയർ ഓഫറിൽ ലഭിക്കുന്നവ അടുത്ത ജൂൺ 30 വരെ ആസ്വദിക്കാം. അതായത് പരിധിയില്ലാതെ സംസാരം, ദിനംപ്രതി 1 ജി ബി 4ജി ഡാറ്റ, 100 എസ്. എം. എസ്, ജിയോ മ്യൂസിക്, ജിയോ ടീവി തുടങ്ങിയവ യാതൊരു കൂടുതൽ ചെലവില്ലാതെ ആസ്വദിക്കാം. എന്തായാലും ഇന്ത്യൻ മൊബൈൽ ഫോൺ ലോകത്തെ മറ്റു സേവകർക്ക് ശരിക്കും തിരുചടിയാകും ഈ വാർത്ത..(source: INTERNET)

Advertisements