മികച്ച ബാറ്ററിയുമായി ലെനോവൊയുടെ പുതിയ സ്‌മാര്‍ട് ഫോണ്‍ വിപണിയിലെത്തി. ലെനോവൊ പി2 എന്ന മോഡലിന്റെ രണ്ടു വേരിയന്റുകളാണ് പുറത്തിറക്കിയത്. 3 ജിബി റാം മോഡലിന് 16,999 രൂപയും 4 ജിബി മോഡലിന് 17,999 രൂപയുമാണ് വില. അതിവേഗം ചാര്‍ജ് ആകുന്ന 5100 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിന്റെ മുഖ്യ സവിശേഷത. ഇന്നു രാത്രി 11.59 മുതല്‍ ഫ്ലിപ്കാര്‍ട്ടില്‍നിന്ന് പുതിയ ലെനോവൊ ഫോണ്‍ വാങ്ങാനാകും.

 

5.5 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേ, ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്‌മാലോ ഒ എസ്, രണ്ട് ജിഗാഹെര്‍ട്സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 എംഎസ്എം 8953 പ്രോസസര്‍ എന്നിവയാണ് അടിസ്ഥാന സവിശേഷതകള്‍. 64 ജിബി ഇന്റേണല്‍ സ്റ്റോറേജും ലെനോവൊ പി2ന് ഉണ്ട്.

എല്‍ഇഡി ഫ്ലാഷോട് കൂടിയ 13 മെഗാപിക്‌സല്‍ ക്യാമറ, അഞ്ച് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, കണക്‌ടിവിറ്റി ഓപ്‌ഷനുകളായി 4ജി, വിഒഎല്‍ടിഇ, ത്രീജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവയുമുണ്ട്.

ഐഎഫ്എ 2016 ട്രേഡ് ഷോയില്‍ ലെനോവൊ അവതരിപ്പിച്ച മോഡലുകളാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.

കൂടുതൽ അറിയാനും ഓഫർ വഴി വാങ്ങുവാനും സ്റ്റോർ സന്ദർശിക്കാൻ താഴെ ലിങ്ക് ക്ലിക്ക് ചെയ്യൂ

Advertisements