ചൈനീസ് സ്മാർട്ട്ഫോൺ നിർമാണ കമ്പനിക മോട്ടൊറോളയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് മോട്ടോ എം കേവലം 999 രൂപയ്ക്ക് സ്വന്തമാക്കാൻ അവസരം. ഫ്ലിപ്കാർട്ട് ഓഫർ പ്രകാരം 999 രൂപ നൽകിയാൽ മോട്ടം എം വാങ്ങാം. എക്സേഞ്ച് ഓഫർ പ്രകാരമാണ് മോട്ടോ എം 999 രൂപയ്ക്ക് വിൽക്കുന്നത്. ഹാൻഡ്സെറ്റിന്റെ വില 15,999 രൂപയാണ്. എക്സേഞ്ച് ഓഫറായി 15,000 രൂപ വരെ ലഭിക്കും. ശേഷിക്കുന്ന 999 രൂപ നൽകിയാൽ മതി.

5.5 ഇഞ്ച് അമോൾഡ് ഡിസ്പ്ലെയുള്ള ഹാൻഡ്സെറ്റിനു 3ജിബി റാം ശേഷിയുണ്ട്. ഫിംഗർപ്രിന്റ് സ്കാനർ മുതലുള്ള ഒട്ടുമിക്ക ഫീച്ചറുകളുമുള്ള ഹാൻഡ്സെറ്റ് ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞു. പഴയ ഐഫോൺ 6 നു ഫ്ലിപ്കാർട്ട് എക്സേഞ്ച് ഓഫർ വിലയിട്ടിരിക്കുന്നത് 13410 രൂപയാണ്. നോക്കിയ ഹാൻഡ്സെറ്റുകൾ വരെ ഫ്ലിപ്കാർട്ട് തിരിച്ചെടുക്കുന്നുണ്ട്.

Moto-M

2.2 GHz ഒക്ടാ കോർ മീഡിയടെക് ഹീലിയോ പി15 പ്രോസസർ ശേഷിയുള്ള മോട്ടോ എം 3ജിബി, 4ജിബി വേരിയന്റുകളിൽ ലഭ്യമാണ്. 4ജിബി വേരിയന്റിന്റെ വില 17,999 രൂപയാണ്. 16 മെഗാപിക്സൽ പിൻ ക്യാമറ, 8 മെഗാപിക്സൽ മുൻക്യാമറ, 4ജി കണക്റ്റിവിറ്റി, 3050 എംഎഎച്ച് ബാറ്ററി, ആൻഡ്രോയ്ഡ് 6 മാഷ്മലോ എന്നിവ മോട്ടോ എം ന്റെ പ്രധാന ഫീച്ചറുകളാണ്.

Advertisements