ആൻഡ്രോയ്ഡ് ഒഎസിലെ ആദ്യ സ്മാർട്ട്ഫോൺ വിപണിയിൽ എത്തിച്ച നോക്കിയ ഈ വർഷം കൂടുതൽ ഹാൻഡ്സെറ്റുകൾ പുറത്തിറക്കിയേക്കുമെന്ന് റിപ്പോർട്ട്. നോക്കിയ 6 ആൻഡ്രോയ്ഡ് ഫോൺ പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെ നോക്കിയയുടെ ബഡ്ജറ്റ് ഫോൺ നോക്കിയ ഇ1 മോഡലിന്റെ ചിത്രങ്ങളും പുറത്തുവന്നു.

നോക്കിയ ഇ1 വില കുറഞ്ഞ ഹാൻഡ്സെറ്റായിരിക്കുമെന്നാണ് കരുതുന്നത്. 1.4GHz ക്വാഡ്–കോർ സ്നാപ്ഡ്രാഗൻ 425 പ്രോസസറുള്ള ഹാൻഡ്സെറ്റിൽ 2 ജിബി റാം, 13 മെഗാപിക്സൽ റിയർ ക്യാമറ, 5 മെഗാപിക്സൽ സെൽഫി ക്യാമറ ഉണ്ടായിരിക്കും.

5.2 മുതൽ 5.3 ഇഞ്ച് വരെയാകാം നോക്കിയ ഇ1 ന്റെ ഡിസ്പ്ലെ. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ ആൻഡ്രോയ്ഡ് 7 ഒഎസിൽ ഹാൻഡ്സെറ്റ് പുറത്തിറക്കി വിപണി പിടിക്കാനാണ് നോക്കിയ ലക്ഷ്യമിടുന്നത്.

5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെ (2.5ഡി ഗൊറില്ല ഗ്ലാസ്, സ്നാപ്ഡ്രാഗൻ 430, 4ജിബി റാം, 64 ജിബി സ്റ്റോറേജ്, ഇരട്ടസിം, 3000 എംഎഎച്ച് ബാറ്ററി, 16 മെഗാപിക്സൽ റിയർ ക്യാമറ, 8 മെഗാപിക്സൽ സെൽഫി ക്യാമറ എന്നിവയാണ് നോക്കിയ 6 ന്റെ പ്രധാന ഫീച്ചറുകൾ. (കടപ്പാട് : മനോരമ)

Advertisements