പ്രീ-പെയ്ഡ് വരിക്കാര്‍ക്ക് മണിക്കൂറിന് 18 രൂപയ്ക്ക് പരിധിയില്ലാതെ 4ജി/3ജി ഡാറ്റാ ഉപയോഗിക്കാവുന്ന ‘സൂപ്പര്‍ അവര്‍’ പദ്ധതിയാണ് വോഡാഫോൺ പ്രഖ്യാപിച്ചത്. 2ജി വരിക്കാര്‍ക്ക് ഈ പദ്ധതി ഉപയോഗിക്കുവാന്‍ മണിക്കൂറിന് ഏഴു രൂപ മതിയാകും.

ജനുവരി 9  മുതല്‍ എല്ലാ വോഡഫോണ്‍ സര്‍ക്കിളുകളിലുമുള്ള വരിക്കാര്‍ക്കും ഓഫര്‍ ലഭ്യമാകും. വോഡഫോണിന് 20 കോടി വരിക്കാര്‍ തികഞ്ഞതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് ‘സൂപ്പര്‍ അവര്‍’ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

സൂപ്പര്‍ അവര്‍ ഡേറ്റ ഓഫര്‍ ഉപയോഗിക്കുന്നതിനു പുറമേ ഏഴു രൂപ നല്‍കി വോഡഫോണില്‍നിന്ന് വോഡഫോണിലേക്ക് പരിധിയില്ലാതെ ലോക്കല്‍ കോള്‍ വിളിക്കാനുള്ള പദ്ധതിയുമെടുക്കാം. മാത്രവുമല്ല ഓരോ മണിക്കൂറിലും ഈ പദ്ധതി വീണ്ടും ഉപയോഗിക്കുവാനും സാധിക്കും.

vodafone-superhour-offervodafone-copy

വോഡാഫോണ്‍ പ്ലേയിലെ വൈവിധ്യമാര്‍ന്ന 150-ലധികം ടി.വി ചാനലുകളും പതിന്നാലായിരത്തിലധികം സിനിമകളും ടി.വി ഷോകളും സൂപ്പര്‍ അവര്‍പദ്ധതി ഉപയോഗിച്ചു കാണാം. 2017 മാര്‍ച്ച് 31 വരെ വോഡാഫോണ്‍ പ്ലേ സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമാണ്.

ഡിജിറ്റല്‍ ചാനലുകള്‍, റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ വഴി സൂപ്പര്‍ അവര്‍ പായ്ക്കുകള്‍ നേടാം. 16 രൂപ മുതല്‍ ആരംഭിക്കുന്ന സൂപ്പര്‍ അവര്‍ പായ്ക്കുകള്‍ ഓരോ സര്‍ക്കിളുകളിലും വ്യത്യസ്ത നിരക്കുകളിലായിരിക്കും.


Advertisements