3G ഫോൺ ഉപഭോക്താക്കൾക്ക് ഒരു സന്തോഷ വാർത്ത . തരംഗമായി കൊണ്ടിരിക്കുന്ന ജിയോ സിം ഇനി 3G ഫോണിലും ഉപയോഗിക്കാം.

  പ്രത്യേകം  തയ്യാറാക്കിയ ആപ്പ്  മുഖേനയാണ് ഈ സേവനം  ലഭ്യമാകുക.  ഇതിനായുള്ള  ആപ്പ് ഈ മാസം അവസാനത്തോടെ പുറത്തിറക്കും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ .    ജനുവരി ആദ്യ  വാരത്തോടെ  എല്ലാ 3G ഫോണുകളും ജിയോ ഉപയോഗം  തുടങ്ങും എന്നാണ് റിലയൻസിന്റ  പ്രതീക്ഷ. വാർത്ത പുറത്തു വന്നതോടെ  കണക്ഷൻ കൂടിയിട്ടുണ്ട് .

ജിയോയുടെ  സൗജന്യ സേവനം മാർച്ച് 31 വരെ നീട്ടിയിരുന്നു.   പക്ഷേ ഡാറ്റ പരിധി പ്രതിദിനം 1GB  എന്ന ചെറിയ മാറ്റം ജിയോ നടത്തിയിട്ടുണ്ട് .

Advertisements