13 MP  ക്യാമറ ,  2GB റാം , 16GB  റോം സവിശേഷതയിൽ  ഒരു ഉഗ്രൻ  ഫോൺ 6,999 രൂപക്ക് ,  അതും ബ്രാൻന്റഡ്.  റെഡ്മിയുടെ 3 എസ്  ഫോണാണ്  ഈ വിലയിൽ .   4100mah  ശേഷിയുള്ള ബാട്ടറിക്ക്  രണ്ടു ദിവസത്തെ  ലൈഫാണ് കമ്പനി അവകാശപെടുന്നത്.

ഷവോമി റെഡ്മി 3എസുകളിൽ 4ജി എൽറ്റിഇ സപ്പോർട്ടു ചെയ്യുന്ന ഹൈബ്രിഡ് ഡ്യുയൽ സിം സ്ലോട്ടാണുള്ളത്. 1280 x 720 പിക്സൽ റെസ്ല്യൂഷനിലുള്ള 5 ഇഞ്ചിൻ്റെ സ്ക്രീനാണു ഫോണിൻ്റേത്. ഇതു മികച്ച ഡിസ്പ്ലേ ക്വാളിറ്റി നൽകുന്നുണ്ട്. റെഡ്മി 3എസിനു കരുത്തു നൽകുന്നത് 1.4 GHzൻ്റെ ക്വാൽകോം സ്നാപ്ഡ്രാഗൺ 430 ഒക്റ്റക്കോർ (8x കോർ) പ്രോസസറിനൊപ്പം അഡ്രീനോ 505 ജിപിയുവുമാണ്.

ആൻഡ്രോയ്ഡ് മാർഷ്മാലോ അധിഷ്ഠിതമായ ഷവോമിയുടെ സ്വന്തം MIUI ഒഎസിലാണു ഫോണുകൾ പ്രവർത്തിക്കുന്നത്. റെഡ്മി 3എസിൽ 2 ജിബി റാമിനൊപ്പം 16 ജിബി ഇൻ്റേണൽ മെമ്മറിയാണുള്ളത്. റെഡ്മി 3എസ് പ്രൈമിൽ 3 ജിബി റാമിനൊപ്പം 32 ജിബി സ്റ്റോറേജും നൽകിയിട്ടിട്ടുണ്ട്. കൂടുതൽ സ്റ്റോറേജ് ആവശ്യമുള്ളവർക്കു മൈക്രോ എസ്ഡി കാർഡുവഴി 128 ജിബി വരെ വർധിപ്പിക്കാവുന്നതാണ്. പിഡിഎഎഫ്, എൽഇഡി ഫ്ലാഷ് തുടങ്ങിയ സവിശേഷതകളുള്ള 13 എംപി പ്രധാന ക്യാമറയും 5 എംപിയുടെ മുൻ ക്യാമറയും ഈ റെഡ്മി 3എസ് ഫോണുകളിലുണ്ട്. പ്രധാന ക്യാമറയുപയോഗിച്ചു ഫുൾ എച്ച്ഡി വിഡിയോകൾ ഷൂട്ട് ചെയ്യാവുന്നതാണ്.

Advertisements